Wednesday, July 2, 2025

പീലിക്കണ്ണുകൾ

പീലിക്കണ്ണുകൾ

1- പഠനനേട്ടങ്ങൾ

•പ്രാചീന മലയാളകാവ്യങ്ങളെ കുറിച്ച് മനസിലാക്കുന്നതിന്

• കവിത വായിച്ച് ആശയം ഗ്രഹിക്കുന്നതിന്

• കവിത ഈണത്തിലും താളത്തിലും ചെല്ലുന്നതിന്

2- ആശയം

 ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ചെറുശ്ശേരി രചിച്ച കാവ്യമാണ് കൃഷ്ണഗാഥ. രണ്ടു ഭാഗങ്ങളായാണ് കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്. ശ്രീകൃഷ്ണന്റെ ജനനവും ബാലലീലകളും ഒന്നാംഭാഗത്തിൽ പ്രതിപാദ്യവിഷയമാകുന്നു. അവതാരലക്ഷ്യത്തിനായി പുറപ്പെടുന്നതു മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങളാണ് രണ്ടാംഭാഗത്തിൽ വർണ്ണിക്കുന്നത്.സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത സമകാലീകമായ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി സംസ്കൃത പദങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഇതിൽ ഉള്ളവ വളരെ ലളിതവുമാണ്.





3.വീഡിയോ 


4.ചോദ്യങ്ങൾ

• കൃഷ്ണഗാഥ എഴുതിയതാര്?

• ഏത് കവിത്രയത്തിൽപ്പെട്ട ആളാണ് ചെറുശ്ശേരി

• ഏതു നൂറ്റാണ്ടിലാണ് ചെറുശ്ശേരി ജീവിച്ചിരുന്നത്?

• ഏത് രാജാവിന്റെ സദസ്യനായിരുന്നു ചെറുശ്ശേരി?

• കൃഷ്ണഗാഥയിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിതം?

No comments:

Post a Comment

Biodata